1. കടലാസുതോണിയില്‍ മുങ്ങിമരിച്ചത്
2. എത്ര മഴ പെയ്താലും ഞാനെന്ന പുല്‍നാമ്പിനു വേണ്ടത്
നീയെന്ന ഒരു തുള്ളി മാത്രം ...!
3. ആശുപത്രി വരാന്തയില്‍ കണ്ടത്
ഒരു ലോകം വിട്ട് മറ്റൊരു ലോകത്തേക്ക്
വരുന്നവരും പോകുന്നവരും ...!
4. പടിയിറങ്ങിപ്പോകുന്നു
എന്‍റെ മുറിയിലിറങ്ങിയ ഓട്ടവെയില്‍ ...!
5. അന്നെന്‍റെ കവിളില്‍ ഒരു മറുകുണ്ടായിരുന്നു
ഇന്ന് കണ്ണീര്‍ വീണതൊലിച്ചുപോയി ...!
6. ഞാനൊരൊറ്റത്തുള്ളി
എങ്ങോട്ടമൊഴുകാനാവാതെ ...!
7. മഴയൊഴിഞ്ഞപ്പോള്‍ മുറ്റത്താകെ
ആകാശം പൊട്ടിവീണ കണ്ണാടിച്ചില്ലുകള്‍ ...!
8. ഈറന്‍ മാറാതെ നില്‍ക്കുന്നു
മുറ്റത്തു നട്ട വാഴ ...!
9. ചിറകു കുടയുന്നു നനഞ്ഞ കിളികള്‍
മനസ്സിന്‍റെ ചില്ലകളില്‍ ...!
10. മഴപെയ്തു തോര്‍ന്നപ്പോള്‍
മരം പെയ്തിടുന്നു ...!
11. കണ്ണില്‍ സൂക്ഷിച്ച തുള്ളികള്‍
പലകാരണങ്ങള്‍ പറഞ്ഞിറങ്ങിപ്പോയി ...!
12. ചോരുന്നിടത്ത് വെച്ച അലുമിനിയം പാത്രത്തില്‍
മഴത്തുള്ളികള്‍ താളം പിടിക്കുന്നു ...!
13. മുറ്റത്തെ തണലിലെന്നോടൊപ്പമോടിക്കളിക്കാന്‍ വന്നത്
മുത്തശ്ശി മാവിന്‍റെ വേരുകള്‍ മാത്രം ...!
14. അടുക്കളപ്പുറത്തൊരമ്മ
ഒരു മുറം കിനാക്കളെ ചേറുന്നു ...!
15. പകല്‍ വഴികള്‍ അവസാനിക്കുന്നിടത്ത്
ഞാനെഴുതിയ അക്ഷരങ്ങള്‍ .... !
2. എത്ര മഴ പെയ്താലും ഞാനെന്ന പുല്‍നാമ്പിനു വേണ്ടത്
നീയെന്ന ഒരു തുള്ളി മാത്രം ...!
3. ആശുപത്രി വരാന്തയില്‍ കണ്ടത്
ഒരു ലോകം വിട്ട് മറ്റൊരു ലോകത്തേക്ക്
വരുന്നവരും പോകുന്നവരും ...!
4. പടിയിറങ്ങിപ്പോകുന്നു
എന്‍റെ മുറിയിലിറങ്ങിയ ഓട്ടവെയില്‍ ...!
5. അന്നെന്‍റെ കവിളില്‍ ഒരു മറുകുണ്ടായിരുന്നു
ഇന്ന് കണ്ണീര്‍ വീണതൊലിച്ചുപോയി ...!
6. ഞാനൊരൊറ്റത്തുള്ളി
എങ്ങോട്ടമൊഴുകാനാവാതെ ...!
7. മഴയൊഴിഞ്ഞപ്പോള്‍ മുറ്റത്താകെ
ആകാശം പൊട്ടിവീണ കണ്ണാടിച്ചില്ലുകള്‍ ...!
8. ഈറന്‍ മാറാതെ നില്‍ക്കുന്നു
മുറ്റത്തു നട്ട വാഴ ...!
9. ചിറകു കുടയുന്നു നനഞ്ഞ കിളികള്‍
മനസ്സിന്‍റെ ചില്ലകളില്‍ ...!
10. മഴപെയ്തു തോര്‍ന്നപ്പോള്‍
മരം പെയ്തിടുന്നു ...!
11. കണ്ണില്‍ സൂക്ഷിച്ച തുള്ളികള്‍
പലകാരണങ്ങള്‍ പറഞ്ഞിറങ്ങിപ്പോയി ...!
12. ചോരുന്നിടത്ത് വെച്ച അലുമിനിയം പാത്രത്തില്‍
മഴത്തുള്ളികള്‍ താളം പിടിക്കുന്നു ...!
13. മുറ്റത്തെ തണലിലെന്നോടൊപ്പമോടിക്കളിക്കാന്‍ വന്നത്
മുത്തശ്ശി മാവിന്‍റെ വേരുകള്‍ മാത്രം ...!
14. അടുക്കളപ്പുറത്തൊരമ്മ
ഒരു മുറം കിനാക്കളെ ചേറുന്നു ...!
15. പകല്‍ വഴികള്‍ അവസാനിക്കുന്നിടത്ത്
ചന്ദ്രിക തന്‍റെ സൂര്യകാമുകനെ നോക്കിനില്‍ക്കുന്നു ...!