അയയില്‍ വിരിച്ചത്
വിയര്‍പ്പിറ്റുന്ന മുണ്ട് .
കുഴിവെട്ടിയപ്പോള്‍ തടഞ്ഞത്
ചെമ്പുതകിടുകള്‍ .
മരക്കൊമ്പിലെ കിളി
ഒഴുകിയെത്തിയ തൂവല്‍ .
നോക്കുകുത്തി
നുണപറഞ്ഞ്
വയറു വീര്‍ത്തു .
വേലിയില്‍ വിരിഞ്ഞ പൂക്കള്‍
പൂമ്പാറ്റകള്‍ പറന്നുപോയി .
വഴിതെറ്റിയ കാറ്റ്
മഴയില്‍ കുടുങ്ങി.
നിലച്ച ഘടികാരം
വാല്‍മുറിച്ച പല്ലി .
രാവിലെ കണ്ടത്
പേടിച്ചു മരിച്ച ഇരുട്ട് .
പനിച്ചുവിറക്കുന്ന അമ്മ .
കരയുന്ന കുരുവി
പുകയുന്ന കൂര .
No comments:
Post a Comment